കോതമംഗലം: നേര്യമംഗലം ടൗണിൽ നവോദയ സ്കൂൾ കെട്ടിടത്തിനടുത്ത് ഉപയോഗ ശൂന്യമായ കെട്ടിടത്തിന് സമീപത്ത് പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ധനപാലൻ മണികണ്ഠനെയാണ് (71) മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. നേര്യമംഗലം ടൗണിലും പരിസര പ്രദേശങ്ങളിലുമായി വർഷങ്ങളായി ഹോട്ടൽ ജോലി നോക്കി വന്നിരുന്നയാളാണ്. ഊന്നുകൽ സി.ഐ. സുനിലിന്റെയും എസ്.ഐ. ശരത്തിന്റെയും നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.