തൃപ്പൂണിത്തുറ: റോഡില്‍ ബൈക്ക് തെന്നി മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം ഗീതാഞ്ജലിയില്‍ ദാസ് ബാബുവിന്റെയും ഗീതയുടെയും മകന് കിഷന്രാജാണ് (28) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ ഇരുമ്പനം മേല്പാലത്തിലാണ് അപകടം.
മഴ പെയ്തു കിടന്നതിനാല്‍ റോഡില്‍ ബൈക്ക് തെന്നി മറിയുകയും നെഞ്ചിടിച്ച് വീഴുകയുമായിരുന്നു. ഉടന്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ: രേവതി. സഹോദരന്: ദര്ശന്.