മുതലക്കോടം: ഞറുക്കുറ്റി തെക്കേത്തൊട്ടിയിൽ ആഗസ്തി (മൂലേൽകുഞ്ഞ് -85) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ (നെയ്യശ്ശേരി പരീക്കൽ കുടുംബാംഗം). മക്കൾ: സണ്ണി, പുഷ്പ, സിബി. മരുമക്കൾ: സോളി തൊടുപുഴ, സജി വെൺമണി, മഞ്ചു വടകോട്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ.