അടിമാലി: അപ്പർ സൂര്യനെല്ലിയിലുള്ള ട്രാൻസ്ഫോർമറിൽ ഫ്യൂസ് കെട്ടാൻ ശ്രമിച്ച ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു.
അപ്പർ സൂര്യനെല്ലി സ്വദേശി ഗോവിന്ദരാജ് (53) ആണ് മരിച്ചത്. പരിക്കേറ്റ ഗോവിന്ദരാജിനെ നാട്ടുകാർ ബോഡിനായ്ക്കനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ തേയില കമ്പനിയിലെ ജീവനക്കാരനായ ഗോവിന്ദരാജ് ഇലക്ട്രിക്കൽ ജോലികളും ചെയ്തിരുന്നു. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: വേളാങ്കണ്ണി.