പൊൻകുന്നം: ചെന്നിത്തല പരേതനായ പ്രഫ. ജോസഫ് സെബാസ്റ്റ്യന്റെ ഭാര്യ ലീലാമ്മ തോമസ് (79, റിട്ട. പ്രിൻസിപ്പൽ, ആർ.വി.ജി.എച്ച്.എസ്.എസ്, വിഴിക്കത്തോട്) നിര്യാതയായി. ആനക്കല്ല് മടുക്കക്കുഴി കുടുംബാംഗമാണ്. മക്കൾ: ഡോ. സെബാസ്റ്റ്യൻ ജോസഫ് (റിട്ട. പ്രഫസർ, യു.സി കോളജ് ആലുവ, കേരള ചരിത്ര കോൺഗ്രസ് ജനറൽ സെക്രട്ടറി), അനിത ജോസഫ് (ടീച്ചർ, ജി.എം.എച്ച്.എസ്, പാറത്തോട്). മരുമക്കൾ: ഡോ. ബീന തോമസ് കുളംകുത്തിയിൽ അതിരമ്പുഴ (പ്രഫ, ഡി.പി.എസ് CPAS, പുതുപ്പള്ളി), എം.ടി. മാത്യു മുള്ളോങ്കൽ ഇളങ്ങോയി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പൊൻകുന്നം തിരുകുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.