എലപ്പുള്ളി: സ്കൂൾ വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് ഭാരത് മാതാ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയും തേനാരി കാരാങ്കോട് കളഭത്തിൽ ഉദയാനന്ദ്-രാധിക ദമ്പതികളുടെ ഏക മകനുമായ അമർത്യയാണ് (14) മരിച്ചത്.കുട്ടി മൊബൈൽ ഫോണിൽ പതിവായി ഗെയിമുകൾ കളിക്കാറുണ്ടെന്നും ഗെയിമുകളിലെ രംഗങ്ങൾ അനുകരിക്കാനുള്ള ശ്രമത്തിനിടെയാകാം മരിച്ചതെന്ന് സംശയിക്കുന്നെന്നും ബന്ധുക്കളും രക്ഷിതാക്കളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തെന്നും സംഭവത്തിൽ വിശദ അന്വേഷണം ആരംഭിച്ചെന്നും കസബ പൊലീസ് അറിയിച്ചു.
മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ച ശേഷമേ വ്യക്തത വരൂ എന്നും പൊലീസ് പറഞ്ഞു.