കാഞ്ഞിരപ്പുഴ: കാഞ്ഞിരംപൂഞ്ചോല അമ്പംകടവ് തത്തമംഗലം വീട്ടിൽ പരേതനായ മാധവന്റെ മകൻ മോഹൻദാസ് (49) സൗദി അറേബ്യയിലെ നജ്റാനിൽ നിര്യാതനായി. സ്വകാര്യ കമ്പനിയിൽ 15 വർഷക്കാലമായി ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു അദ്ദേഹം.കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങുന്നതിനിടെ കുഴഞ്ഞു വീണ മോഹൻദാസിനെ കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. നജ്റാനിലെ ഖാലിദിയ പ്രതിഭ സാംസ്കാരിക വേദി പ്രവർത്തകനാണ് പരേതൻ. എട്ട് മാസം മുൻപ് അവധിക്ക് നാട്ടിൽ വന്നിരുന്നു. മാധവി മാതാവും ബേബി ഭാര്യയുമാണ്. മക്കൾ: അഥിൻ, അഥിന്യ.