യുവാവ് കുളത്തിൽ മുങ്ങിമരിച്ചുയുവാവ് കുളത്തിൽ മുങ്ങിമരിച്ചുനാദാപുരം: എടച്ചേരി ആലിശ്ശേരി അമ്പലക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു. മീത്തലെ മാമ്പയിൽ അഭിലാഷ് (43) ആണ് മരിച്ചത്. പൂർണമായും പായലും ചളിയും നിറഞ്ഞ കുളത്തിൽ ശനിയാഴ്ച രാവിലെ 10ഓടുകൂടി കാണാതാവുകയായിരുന്നു. എടച്ചേരി പൊലീസ് സ്റ്റേഷനിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നാദാപുരം, പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർമാരായ സുജേഷ് കുമാർ, ഷമേജ് കുമാർ, ടി. വിനോദൻ, സ്കൂബ ടീമംഗങ്ങളായ കെ.ബി. സുകേഷ്, പി.ആർ. സത്യനാഥ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: കാർത്യായനി. സഹോദരൻ: സുധീഷ് കുമാർ.