കോതമംഗലം: കീരമ്പാറ ഓടക്കൽ ചാക്കോ മത്തായി (88) നിര്യാതനായി. ഭാര്യ: തൊടുപുഴ അഞ്ചിരി പൂവന്നികുന്നേൽ കുടുംബാംഗം പരേതയായ അന്നകുട്ടി. മക്കൾ: തങ്കച്ചൻ, സണ്ണി, ബെന്നി (റിട്ട. അധ്യാപകൻ), ജാൻസി, സന്തോഷ് (ആസ്ട്രേലിയ), റോയി (കേരള കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടേറിയറ്റ് മെംബർ), അനീഷ്. മരുമക്കൾ: ലിസി എറത്ത് മുട്ടത്ത് കുന്നേൽ പാലാ, ജെസി ഇലവുംകുന്നേൽ അടിമാലി, ലൂസി വെട്ടിക്കുഴ പെരുമ്പല്ലൂർ, സെബാസ്റ്റ്യൻ ചുണ്ടങ്കൽ കാലടി, ലിസി കാരക്കാട്ട് മൂവാറ്റുപുഴ, സിനി മാളിയേക്കൽ തട്ടേക്കാട്, കുഞ്ഞുമോൾ മണമേൽ തലയോലപ്പറമ്പ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് കീരമ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.