കോതമംഗലം: നെല്ലിമറ്റം താഴത്തൂട്ട് ജോയിയുടെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. ചേലാട് കൗങ്ങംപിള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ജിന്‍സി (മേരിമാത പബ്ലിക് സ്കൂള്‍, കാക്കനാട്), ഡോ. ജിനോ ജോയി (താഴത്തൂട്ട് ദന്താശുപത്രി, കോതമംഗലം). മരുമക്കള്‍: മാതിരപ്പിള്ളി കാട്ടുവള്ളിക്കുടി ജോസ് കുര്യന് (വൈസ് പ്രസിഡന്റ്, കാര്‍ണിവല്‍ സിനിമാസ്), വാപ്പാലശ്ശേരി അരീക്കല്‍ സൗമ്യ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കവളങ്ങാട് സെന്റ് ജോണ്‍സ് പള്ളി സെമിത്തേരിയില്‍.