മൂവാറ്റുപുഴ: മൂവാറ്റുപുഴ സബ് കോടതി മുൻ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. സി.കെ. സാജൻ (51) നിര്യാതനായി. മേക്കടമ്പ് ചുണ്ടയിൽ മുൻ കെ.എസ്.ഇ.ബി ജീവനക്കാരൻ കുരുവിളയുടെയും സാറാമ്മയുടെയും മകനാണ്. ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് മുൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും വാളകം വില്ലേജ് മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: മേക്കടമ്പ് മുത്തേടത്ത് കുടുംബാംഗം മിഷ (വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മക്കൾ: ഗീവർഗീസ് (ബി.ബി.എ വിദ്യാർഥി, തൃക്കാക്കര ഭാരത് മാതാ കോളജ്), ഗയ മേരി സാജൻ (ഏഴാം ക്ലാസ് വിദ്യാർഥിനി, പ്രസിഡൻസി സ്കൂൾ, മുടവൂർ). യാക്കോബായ സഭ അൽമായ ട്രസ്റ്റി കമാൻഡർ സി.കെ. ഷാജി, ഷൈനി തമ്പി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് റാക്കാട് സെന്റ്മേരി യാക്കോബായ കത്തീഡ്രൽ നേർച്ചപള്ളി സെമിത്തേരിയിൽ.