എടവണ്ണ: മുൻ മരവ്യവസായിയും പഴയകാല ഫുട്ബാൾ കളിക്കാരനുമായിരുന്ന മാലങ്ങാടൻ അഹമ്മദ് കുട്ടി (79) നിര്യാതനായി. എടവണ്ണ പഞ്ചായത്ത് മുൻ അംഗം, ദീർഘകാലം മുണ്ടേങ്ങര പള്ളി കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി.വി. സുലൈഖ. മക്കൾ: ശരീഫ്, ശഫീഖ്, സിയാദ് മാലങ്ങാടൻ (കര്‍ഷക കോൺഗ്രസ് ഐ സംസ്ഥാന സെക്രട്ടറി), ജുഗുനു റഫീഖ്. മരുമക്കൾ: റഫീഖ് ഓമശ്ശേരി (ത്രീ ലൈൻ ഷിപ്പിങ് ദുബൈ), വഹീദ ശരീഫ് (കോഴിക്കോട്), റീജ മോദി ( മുണ്ടേങ്ങര) കെ.ടി. ഫാത്തിമ സജ്ന (വണ്ടൂർ).