ചെറുതോണി: മഞ്ഞപ്പിത്തം ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. പഴയരിക്കണ്ടം ചിലമ്പിൽ ജിൻസിന്റെ മകൻ ആഷറാണ് (എട്ട്) മരിച്ചത്. കഞ്ഞിക്കുഴി സെന്റ് മേരീസ് എൽ.പി സ്കൂൾ വിദ്യാർഥിയാണ്. മാതാവ് ടെസി ഇതേ സ്കൂളിൽ അധ്യാപികയാണ്. സഹോദരി: അക്ഷയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.