പട്ടാമ്പി: ഇണക്കാള കോലനിർമാണ ശിൽപിയും ചിത്രകാരനുമായ മുളയൻകാവ് താഴത്തെ പുരക്കൽ ടി.പി. കൃഷ്ണൻകുട്ടി മാസ്റ്റർ (84) നിര്യാതനായി. കാളക്കോല നിർമാണകലയിലെ സമഗ്രസംഭാവനക്ക് 2006 ൽ കേരള ഫോക്ലോർ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. മുളയൻകാവ് ഭഗവതി ക്ഷേത്ര പുരസ്കാരം, ഇ.എം.എസ് സാംസ്കാരികവേദി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നടുവട്ടം ജനത ഹൈസ്കൂളിൽ ചിത്രകല അധ്യാപകനായിരുന്നു. പിന്നീട് കോഴിക്കോട് പ്ലാനിങ് ബോർഡിൽ ആർട്ടിസ്റ്റായി സേവനം അനുഷ്ഠിച്ചു. സി.പി.ഐ പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി അംഗം, കിസാൻ സഭ ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് നാടകരംഗത്തും സജീവമായിരുന്നു. ഭാര്യ: കല്യാണിക്കുട്ടി. മക്കൾ: സുധി, സജി. മരുമക്കൾ: പ്രിയ, സംഗീത. കാളച്ചമയ കലാകാരൻ ടി.പി. നാഗൻ മാസ്റ്റർ സഹോദരനാണ്.