മുണ്ടക്കയം: ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. മുണ്ടക്കയം മംഗലം കോളനിയിൽ കളപ്പുരയ്ക്കൽ പരേതനായ നാരായണന്റെ ഭാര്യ അമ്മിണിയാണ് (74) മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതിന് ദേശീയപാതയിൽ പൈങ്ങണയിലാണ് അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. മക്കൾ: ബിനു, സുനി. മരുമക്കൾ: രാജു, രാജു. സംസ്കാരം ചൊവ്വാഴ്ച.