ആലപ്പുഴ: വയോധികനെ വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി. ഹൗസിങ് കോളനി വാര്‍ഡില്‍ പുതുവനപ്പറമ്പ് ഭാസ്കരനാണ് (75) മരിച്ചത്.
ഇദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നത്. രണ്ട് ദിവസായി വീട് അടഞ്ഞുകിടക്കുന്നത് കണ്ട അയല്‍വാസികള്‍ ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന്, പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരിച്ചനിലയില്‍ കാണുന്നത്. ഭാര്യ: പരേതയായ വിമല. മകള്‍ സതീദേവി. മരുമകന്: പരേതനായ ഷാജി.