കുളമാവ്: കാണാതായ വയോധികയെ വീട്ടിൽനിന്ന് 300 മീറ്റർ അകലെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻപുരക്കൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മയാണ് (86) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സരസ്വതിയമ്മയെ കാണാതായത്. മക്കൾ കുളമാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇവർ ഒറ്റക്കാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുളമാവ് എസ്.ഐ നസീറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ പോത്തുമറ്റത്തുള്ള വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ: മണിക്കുട്ടൻ, പ്രസന്ന, വിജയൻ, രാധാകൃഷ്ണൻ. മരുമക്കൾ: സൗദാമിനി, രാജൻ, ഗിരിജ, ബിന്ദു.