പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സർവിസ് സഹകരണ ബാങ്ക് പ്രഥമ സെക്രട്ടറിയും ജില്ലയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിലൊരാളുമായ നാഗത്തിങ്കൽ തേനമംഗലത്ത് രാഘവൻ നായർ (90) നിര്യാതനായി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം പ്രാദേശിക രാഷ്ട്രീയ-സാമൂഹിക-സാംസ്കരിക മേഖലകളിൽ സജീവമായ രാഘവൻ നായർ 1962ലാണ് സർവിസ് സഹകരണ ബാങ്കിന്റെ പ്രഥമ സെക്രട്ടറി പദം ഏറ്റെടുത്തത്. 1991ൽ വിരമിച്ചു. പടിഞ്ഞാറത്തറ ജനകീയ വായനശാലയുടെ സജീവ പ്രവർത്തകനും സംസ്കാര ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്റുമായിരുന്നു. ഭാര്യ: മാനിയിൽ ഭാർഗവി. മക്കൾ: ഇ. രമേശൻ, ഡോ. ബീന. മരുമക്കൾ: കെ.കെ. ഷീബ, പി.ടി. പ്രദീപ് കുമാർ (പ്ലാൻറർ).