ചേർത്തല: ആയിരംതൈ തൈക്കൽ പുത്തൻ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ മകൻ പി.എസ്. ദീനാർ (56) നിര്യാതനായി. സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന ദീനാർ സി.പി.ഐ ചേർത്തല സൗത്ത് മുൻ മണ്ഡലം കമ്മിറ്റി അംഗവും ആർത്തുങ്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഷാഹിദ. മക്കൾ: അൻസം, ദിൽഷ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ആയിരം തൈ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.