നെടുങ്കണ്ടം: കളത്തിക്കുടിയിൽ വീട്ടിൽ ബിബിൻ കെ. കേശവനെ (39) കോട്ടയം പുതുപ്പള്ളിയിൽ ജോലിസ്ഥലത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച മുതല്‍ ഫോണില്‍ ലഭിച്ചിരുന്നില്ല. ചൊവ്വാഴ്ച വൈകീട്ട് പൊലീസെത്തി കതക് തുറന്നുനോക്കിയപ്പോള്‍ കട്ടിലില്‍ മരിച്ചുകിടക്കുകയായിരുന്നു. കോട്ടയം ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ചുങ്കംപ്ലാമുട്ടില് കുടുംബാംഗം ദീപ. മക്കള്‍: ലക്ഷ്മി, ആത്മിക.