കോട്ടക്കൽ: വീട്ടുവളപ്പിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലിരുന്ന നാല് വയസ്സുകാരന് മരിച്ചു. ചാപ്പനങ്ങാടി കുറുപ്പുംപടി ബാകീര്‍ മുഹമ്മദ്-പള്ളിക്കര സുല്ഫത് തസ്നി ദമ്പതികളുടെ മകന് മുഹമ്മദ് ഹമീമാണ് മരിച്ചത്. അപകടത്തിൽെപ്പട്ട ഇവരുടെ ഇളയ മകൾ ഫാത്തിമ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വെള്ളത്തിൽ മുങ്ങിതാഴ്ന്ന ഇരുവർക്കും ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശുശ്രൂഷ നൽകി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയാണ് ഹമീം മരിച്ചത്. ഫാത്തിമയെ കൂടാതെ ഹമീമിന് രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്.