മണ്ണഞ്ചേരി: മകൻ മരിച്ച് ഒരു ദിവസം പിന്നിടവെ മാതാവും മരിച്ചു. പഞ്ചായത്ത് 21ാം വാർഡ് ഇടത്തിണ്ണയിൽ പരേതനായ കൊച്ചു മുഹമ്മദിന്റെ ഭാര്യ സുഹറ ബീവിയാണ് (86) ബുധനാഴ്ച രാവിലെ മരിച്ചത്. ചൊവ്വാഴ്ച ഇവരുടെ മകൻ ഹൈദരാലിയാണ് മരിച്ചത്. മറ്റു മക്കൾ: ഫാത്തിമ ബീവി (റിട്ട.ഹെൽത്ത് സൂപ്പർവൈസർ, ആരോഗ്യവകുപ്പ് ), ഇസ്മായിൽ, സൗദ ബീവി, ഇഖ്ബാൽ. മരുമക്കൾ: സുഹറ ബീവി, ബീമ, പരേതനായ അലിക്കുഞ്ഞ് (റിട്ട.എക്സൈസ്), പരേതനായ സലീം.