തുറവൂർ: മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെ വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു. എഴുപുന്ന തെക്ക് വല്ലേത്തോട് കണ്ടത്തിച്ചിറ ഉണ്ണികൃഷ്ണന്റെ ഭാര്യ വിദ്യയാണ് (36) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10 നായിരുന്നു അപകടം. വീടിന്റെ കുളിമുറിക്കരികിൽ അവശനിലയിൽ കിടന്ന വിദ്യയെ വഴി യാത്രക്കാരനാണ് ആദ്യം കണ്ടത്. ഓടിയെത്തിയ അയൽവാസികളും സമീപ ചെമ്മീൻ പീലിങ് ഷെഡിലെ തൊഴിലാളികളും ചേർന്ന് തുറവൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: അഭിനവ്, അക്ഷിത.