കോതമംഗലം: നേര്യമംഗലം പറമ്പത്ത് പരേതനായ മുണ്ടന്റെ ഭാര്യ പാറുക്കുട്ടി (94) നിര്യാതയായി. നേര്യമംഗലം കൊല്ലമ്മാവുടി കുടുംബാംഗമാണ്. മക്കൾ: പി.എം. ശിവൻ (സി.പി.ഐ കോതമംഗലം മണ്ഡലം കമ്മിറ്റി അംഗം, കവളങ്ങാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), സുകുമാരൻ (എൽ.ഐ.സി ഏജന്റ്), പുഷ്പ (ശ്രീശങ്കര കോളജ്, കാലടി), മനോരമ (ആർ.ഡി ഏജന്റ്), പരേതനായ ഗംഗാധരൻ. മരുമക്കൾ: സുധ, അംബിക, ഷൈല, കൃഷ്ണൻ, ബാബു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.