ആലത്തൂർ: ദേശീയ പാത ഇരട്ടക്കുളം ബസ് സ്റ്റോപ്പിന് സമീപം സോഫിയ മൻസിൽ എം. ഉസ്സനാർ (80) നിര്യാതനായി. ദീർഘകാലം ഇരട്ടക്കുളം ജുമാമസ്ജിദ് പ്രസിഡന്റായിരുന്നു. ഭാര്യ: സൈത്തൂൻ. മക്കൾ: അബ്ദുൽ നാസർ, മുംതാസ്. മരുമക്കൾ: മെഹറുന്നീസ, താജുദ്ദീൻ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഹാജിറ, ബീഫാത്തിമ, സൈനബ, പരേതരായ ഇബ്രാഹിം, സുലൈഖ.