ഈരാറ്റുപേട്ട: മൈലേട്ട് പ്രഫ. ഡോ. ജോസഫ് വർഗീസ് (ഈപ്പൻ -61) നിര്യാതനായി. അരുവിത്തുറ സെന്റ് ജോർജ് കോളജ് റിട്ട. മലയാളം വിഭാഗം മേധാവിയാണ്. ഭാര്യ: പാലാ കിഴക്കേക്കര താഴത്ത് കുടുംബാംഗം അലോഷ്യ. മക്കൾ: അഡ്വ. ഇന്ദുലേഖ ജോസഫ് (ഹൈകോടതി), ചിത്രലേഖ ജോസഫ് (ജെ.ജെ.എസ്.സി, ബംഗളൂരു എം.ടെക് വിദ്യാർഥി). മൃതദേഹം പരേതന്റെ ആഗ്രഹപ്രകാരം മലബാർ മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠന ആവശ്യത്തിന് കൈമാറി. വെള്ളിയാഴ്ച ഉച്ചക്ക് 12ന് അരുവിത്തുറയിലെ വീട്ടിൽ പ്രാർഥനയും അനുസ്മരണയോഗവും നടത്തും.