കൊച്ചി: തമ്മനം നാരോത്ത് റോഡിൽ തൈവേലിക്കകത്ത് വീട്ടിൽ പരേതനായ ടി.എം. ജോസഫിന്റെ ഭാര്യയും എറണാകുളം എം.എൽ.എ ടി.ജെ. വിനോദിന്റെ മാതാവുമായ സെലിൻ ജോസഫ് (94) നിര്യാതയായി. മറ്റ് മക്കൾ: ടി.ജെ. മാത്യു (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ), ടി.ജെ. മാനുവൽ (കോൺട്രാക്ടർ), ജാൻസി പോൾ, ശോഭ ആന്റണി. മരുമക്കൾ: കെ.ജെ. പോൾ (റിട്ട. പ്രിൻസിപ്പൽ), ഡോ.കെ.ഒ. ആന്റണി, മോളി മാത്യു, ജാസ്മിൻ മാനുവൽ, ഷിമിത വിനോദ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാലാരിവട്ടം സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ.