കോട്ടക്കൽ: ജോലിക്കിടെ വൈദ്യുതാഘാതമേറ്റ യുവാവ് മരിച്ചു. കോട്ടക്കൽ മണ്ണഴി നല്ലാട്ടുപറമ്പിൽ പുരുഷോത്തമന്റെ മകൻ വിനീഷാണ് (കുട്ടൻ - 32) മരിച്ചത്. കാടാമ്പുഴക്ക് സമീപം പാലത്തറയിൽ ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: പുഷ്പ. ഭാര്യ: വിജിഷ. മകൻ: ആദിനാഥ് (നാലു മാസം).