കരുളായി: വിദ്യാർഥിനിയെ വീട്ടിനുള്ളിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാര്‍ളിക്കോട് ചാത്തങ്ങോട്ടു പുറം സുകുമാരന്റെ മകൾ ഗോപിക (19) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വീട്ടുകാർ ഉടൻ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂത്തേടം ഫാത്തിമ കോളജിലെ രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർഥിനിയായിരുന്നു. മാതാവ്: വിജയകുമാരി (ഓമന). സഹോദരങ്ങള്‍: രാഹുല്‍, പരേതനായ വൈശാഖ്. പൂക്കോട്ടുംപാടം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു.