മറയൂർ: വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ട യുവതി മരിച്ചു. മറയൂർ പുളിക്കരവയൽ പാറപ്പെട്ടിയിൽ സുരേഷിന്റെ ഭാര്യ ദേവിയാണ് (20) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. രണ്ട് മാസം ഗർഭിണിയായ ദേവി ഉച്ചക്ക് രണ്ടുമണി വരെ ഓട്ടോ ഡ്രൈവറായ ഭർത്താവ് സുരേഷിനൊപ്പം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മൂന്ന് മണിയോടെ അയൽവാസികളാണ് വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം മൂന്നാർ ടാറ്റ ജനറൽ ആശുപത്രി മോർച്ചറിയിൽ.