അരീക്കോട്: കണ്ണൂക്കരയിൽ സ്വകാര്യ ബസും പിക്അപ് വാനും കൂട്ടിയിടിച്ച് പിക്അപ് വാൻ ഡ്രൈവർ മരിച്ചു. കാവനൂർ ഇരുവേറ്റി സ്വദേശി പൊട്ടൻചാലിൽ അബ്ദുല്ലയുടെ മകൻ ബഷീറാണ് (45) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11നാണ് അപകടം. കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന നാഷനൽ ബസും എതിരെ വന്ന വാനും കൂട്ടിയിടിക്കുകയായിരുന്നു. വാനിന്റെ കാബിനിൽ കുടുങ്ങിയ ബഷീറിനെ ഏറെ പരിശ്രമിച്ച് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വടകര ജില്ല ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വെള്ളിയാഴ്ച രാത്രിയിൽ ഇരുവേറ്റി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
മാതാവ്: ഉണ്ണിയായുമ്മ. ഭാര്യ: സുമയ്യ. മക്കൾ: ഷബാന റോഷ്നി, അസ്ബിൻ, നാസിഹ്.