ആലപ്പുഴ: അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസ് തട്ടിയുണ്ടായ അപകടത്തിൽ പിതാവ് മരിച്ചു. തത്തംപള്ളി കരളകം വാർഡിൽ കണ്ണാടിച്ചിറയിൽ മാധവനാണ് (73) മരിച്ചത്. കൂടെയുണ്ടായിരുന്ന മകൻ ഷാജി (50) ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണ്. വെള്ളിയാഴ്ച വൈകീട്ട് 5.10ഓടെ ജനറൽ ആശുപത്രി ജങ്ഷന് സമീപമായിരുന്നു അപകടം. പുന്നപ്ര കപ്പക്കടയിലുള്ള ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം. ആലപ്പുഴ ഭാഗത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ് വളയവേ സ്കൂട്ടറിന് പിന്നിൽ തട്ടുകയായിരുന്നു. ബസിനടിയിൽപെട്ട് മാധവൻ തൽക്ഷണം മരിച്ചു. ഭാര്യ: ജലജ. മരുമകള്‍: കല.