കോതമംഗലം: റബർ മുറിക്കുന്നതിനിടെ തെങ്ങുവീണ് തൊഴിലാളി മരിച്ചു. കടവൂര്‍ പ്ലാംകുടിയില് വീട്ടില്‍ ബേബി ദേവസ്യയാണ് (52) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. പൈങ്ങോട്ടൂർ കുളപ്പുറം ഭാഗത്ത് റബർ തോട്ടത്തിൽ റബർമരം മുറിക്കുന്നതിനിടെ സമീപത്തെ മണ്ടപോയ തെങ്ങ് ബേബിയുടെ തലയിൽ വീഴുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സോഫി. മക്കള്‍: ബിബിന്‍, ഷെബിന്‍. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കടവൂര്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.