മൂവാറ്റുപുഴ: മണ്ണെണ്ണ ഉള്ളിൽച്ചെന്നതിനെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞ പിഞ്ചുകുഞ്ഞ് മരിച്ചു. നിരപ്പ് കണ്ണാടി സിറ്റി കാളക്കുഴിയിൽ ഷിനൂബിന്റെയും സുമിയുടെയും മകൻ മുഹമ്മദലി ഇഹ്സാനാണ് (ഒന്ന്) വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വീട്ടിലാണ് സംഭവം. മണ്ണെണ്ണ ശ്വാസകോശത്തിൽ കയറിയതാണ് അപകടകാരണം. സഹോദരങ്ങൾ: ഐഷാബി, ആലി ഇംമ്രാൻ, ആലി ഇർഫാൻ.