പെരിന്തൽമണ്ണ: പൂപ്പലത്ത് മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവും മരിച്ചു. പൂപ്പലം മാട്ടായി വീട്ടിൽ പരേതനായ മണപ്പുള്ളിയുടെ മകൻ ഉദയകുമാർ (47) വെള്ളിയാഴ്ചയും മാതാവ് മാണി (67) ശനിയാഴ്ച രാവിലെ 10നുമാണ് മരിച്ചത്. പുത്തനങ്ങാടി സെന്റ് മേരീസ് കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ഉദയകുമാർ. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്നു. മകന്റെ മൃതദേഹം വീട്ടിലെത്തി അൽപ സമയത്തിനു ശേഷം നെഞ്ചുവേദനയെ തുടർന്ന് മാതാവ് മാണിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഹൃദയ വാൽവിലെ തടസ്സങ്ങൾ നീക്കിയെങ്കിലും ശനിയാഴ്ച രാവിലെ പത്തോടെ മരിച്ചു. മാണിയുടെ മറ്റു മക്കൾ: വിജയൻ, ഭുവനേശ്വരി, ജഗദീശ്വരി, രാജേഷ്, ബിന്ദു. മരുമക്കൾ: മിബി കാരാട്ടുപറമ്പിൽ (കോഡൂർ), ഷീബ തെക്കേചേരി (കൊണ്ടാട്ടി), അനിൽകുമാർ (പറപ്പൂർ കോട്ടക്കൽ), രസിത അന്ത്യാളിപ്പറമ്പിൽ (കരുവമ്പ്രം മഞ്ചേരി), ബാബു മണ്ണൂർക്കര (പത്തിരിയാൽ), പരേതനായ ശശികുമാർ കൊറ്റിയോട് (മണ്ണാർക്കാട്).