മഞ്ചേരി: ജോലിക്കിടെ കടന്നൽക്കുത്തേറ്റ ആൾ ചികിത്സയിലിരിക്കെ മരിച്ചു. എളങ്കൂർ മഞ്ഞപ്പറ്റ പൊത്തൻകോട്ടിൽ പാങ്ങോട്ടിൽ മുകുദാസനാണ് (55) മരിച്ചത്. കഴിഞ്ഞ 20ന് എളങ്കൂറിനടുത്ത് റബർ തോട്ടത്തിൽ യന്ത്രം ഉപയോഗിച്ച് കാട് വെട്ടുന്നതിനിടെയായിരുന്ന കടന്നൽ ആക്രമണം. യന്ത്രം തോട്ടത്തിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. എളങ്കൂർ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ച മരിച്ചു. ഭാര്യ: മാധവി. മക്കൾ: ദിലീപ് (ദുബൈ), വിഷ്ണുപ്രസാദ്.