കരുളായി: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. കരുളായി ചെട്ടിയിൽ സിലത്ത് ഷൗക്കത്ത് അലിയാണ് (58) മരിച്ചത്. ജോലിക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കരുളായിയിലെ സ്വകാര്യ ആശുപത്രിയിലും ഉടൻ നിലമ്പൂർ ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു ഭാര്യ: സുബൈദ. മക്കൾ: അഫ്നാസ്, തസ്നീമ. മരുമക്കൾ: അനീസ, അബ്ദുൽ ഗഫൂർ.