പൊൻകുന്നം: ചിറക്കടവ് സെന്റർ ചാപ്പമറ്റത്തിൽ ഡോ. സി.പി.എസ്. പിള്ള (സി.പി. ശങ്കരപ്പിള്ള -96) നിര്യാതനായി. 50വർഷമായി പൊൻകുന്നത്ത് ശ്രീഹരി ക്ലിനിക് എന്ന ത്വഗ്രോഗ ചികിത്സാലയം നടത്തിവരുകയായിരുന്നു. ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്ര ദേവസ്വം പ്രസിഡന്റാണ്. കേരള ഡെർമിറ്റോളജിക്കൽ സൊസൈറ്റി മുൻ പ്രസിഡന്റും ലയൺസ് ക്ലബ് മുൻ ഭാരവാഹിയുമാണ്. മണിപ്പാൽ മെഡിക്കൽ കോളജ്, മദ്രാസ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽനിന്ന് എം.ബി.ബി.എസ്, എം.ഡി പഠനം പൂർത്തിയാക്കിയ ഡോ. സി.പി.എസ്. പിള്ള മംഗലാപുരം ഇ.എസ്.ഐ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് നെന്മാറയിൽ ശ്രീഹരി ക്ലിനിക് കുറെക്കാലം നടത്തി. പിന്നീടാണ് പൊൻകുന്നത്ത് ശ്രീഹരി ആശുപത്രി തുടങ്ങിയത്. ക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളിൽ പ്രധാന ആകർഷണീയതയായിരുന്ന ആന ചാപ്പമറ്റത്തിൽ കൃഷ്ണൻകുട്ടി ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഏറെക്കാലം. ചിറക്കടവ് മഹാദേവക്ഷേത്രത്തിന്റെ തെക്കേനടയിലെ ഗോപുരം നിർമിച്ച് നൽകിയത് ഇദ്ദേഹമാണ്. ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിലെ കിഴക്കേഗോപുരവും ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ഭാര്യ: കോഴിക്കോട് കുളപ്പുറത്ത് മുരിക്കോലി (ലക്ഷ്മിനിലയം) കുടുംബാംഗം പ്രീത ശങ്കർ. മക്കൾ: ശ്രീഹരി, ഡോ. ശ്രീജിത് (യു.കെ). മരുമക്കൾ: സിന്ധു, ഡോ. അഞ്ജു ശങ്കർ (യു.കെ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.