മാവേലിക്കര: ചെട്ടികുളങ്ങര കൈത വടക്ക് കളീക്കൽ വീട്ടിൽ എസ്. മധുകുമാർ (53) നിര്യാതനായി. കായംകുളം എം.എസ്.എം എച്ച്.എസ്.എസിലെ അധ്യാപകനായിരുന്നു. ഭാര്യ: ഷൈല പിള്ള (വി.എഫ്.പി.സി.കെ, എറണാകുളം). മകൾ: ആധ്യകുറുപ്പ് (വിദ്യാർഥി എം.സി.സി ചെന്നൈ). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.