മുഹമ്മ: വള്ളവന്ത്ര പരേതനായ വി.വി. ഫിലിപ്പിന്റെ ഭാര്യ പെണ്ണമ്മ (അമ്മായി -87) നിര്യാതയായി. എസ്.എൽ പുരം സെന്റ് സെബാസ്റ്റ്യൻസ് ഇടവക കൊച്ചുപറമ്പിൽ (കട്ടളക്കൽ) കുടുംബാംഗമാണ്. മക്കൾ: ബാബു ഫിലിപ് (റിട്ട.എ.ഇ, സി.പി.ഡബ്ല്യു.ഡി, മുംബൈ), വി.പി. ആൻസമ്മ (റിട്ട. അധ്യാപിക, എ.ബി.വി.എച്ച്.എസ്.എസ്, മുഹമ്മ), ഫാ. മൈക്കിൾ വള്ളവന്ത്ര (സെന്റ് തോമസ് ചർച്ച്, മാർക്കറ്റ് ബാസിൻ റോഡ്, എറണാകുളം), റാണി ഫിലിപ് കഞ്ഞിക്കുഴി, ജോബി (ചീഫ് മാനേജർ, കോൾ ഇന്ത്യ ലിമിറ്റഡ്, റാഞ്ചി), ബ്ലൂസി (റവന്യൂ വകുപ്പ്, ചേർത്തല). മരുമക്കൾ: വത്സ ബാബു (റിട്ട. പ്രഫ. വാർട്ടക് കോളജ്, മുംബൈ), സിറിയക് കാവിൽ (കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി), തോമസ് (പ്രൊപ്രൈറ്റർ, എയ്ഞ്ചൽ മൊബൈൽസ് മുഹമ്മ), മറിയാമ്മ സിറിയക് കുന്നപ്പള്ളി (അധ്യാപിക, സെന്റ് ഫ്രാൻസിസ് സ്കൂൾ, റാഞ്ചി), സജി വർഗീസ് ചെറുവള്ളിക്കാട്ട് (ആർക്കേഡ സ്റ്റോക്ക് ബ്രോക്കിങ് ലിമിറ്റഡ്, എറണാകുളം). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മുഹമ്മ സെന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.