പാണ്ടിക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണ്ടിക്കാട് വള്ളിക്കാപ്പറമ്പിലെ നായര് വീട്ടിൽ അനസാണ് (32) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറിന് കൊടശ്ശേരി കാക്കാത്തോട് പാലത്തിന് സമീപമായിരുന്നു അപകടം. അനസ് സഞ്ചരിച്ച ബൈക്ക് സ്കൂട്ടറും വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം പാണ്ടിക്കാട് ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ഷഹാന. മകൻ: അയ്ബിൻ (ഒരു വയസ്സ്).