ഹരിപ്പാട്: ബൈക്കിടിച്ച് ചേപ്പാട് കാഞ്ഞൂർ എലുവകുളങ്ങര വീട്ടിൽ രവിനാഥൻ നായർ (56) മരിച്ചു. കഴിഞ്ഞദിവസം രാവിലെ അഞ്ചരയോടെ കാഞ്ഞൂർ എലുവകുളങ്ങരക്ക് സമീപമായിരുന്നു അപകടം. കാഞ്ഞൂർ ക്ഷേത്രത്തിലേക്ക് പോകുംവഴി വടക്കുനിന്ന് വന്ന ബൈക്ക് രവിനാഥൻ നായർ സഞ്ചരിച്ച സൈക്കിളിൽ ഇടിച്ചു. തെറിച്ചുവീണ രവിനാഥൻ നായരെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: വത്സലകുമാരി. മക്കൾ: ജ്യോതി, വിഷ്ണു. മരുമകൻ: ശ്രീജിത്ത്.