പറവൂര്‍: ടി.ബി റോഡ് ചിറക്കുളം വീട്ടില്‍ സി.എന്‍. ശ്രീധരപൈ (86) നിര്യാതനായി. തലശ്ശേരി ധര്‍മടം ഗവ. ഹൈസ്കൂള്‍, ചേന്ദമംഗലം പാലിയം ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: മോഹന പൈ. മക്കള്‍: സി.എസ്. സതീഷ്കുമാര്‍ പൈ (ആര്.ആര്. മെഷീന്‍സ് ആന്‍ഡ് എന്ജിനീയറിങ്സ്, വളാഞ്ചേരി), വനജ എസ്. പൈ, അഡ്വ. സുനില്‍കുമാര്‍ പൈ (പ്രസിഡന്റ്, ശ്രീവെങ്കിടാചലപതി ദേവസ്വം). മരുമക്കള്‍: ദീപാ സതീഷ് (അധ്യാപിക, എച്ച്.ഐ സ്കൂള്‍), ഉമേഷ് (ചെന്നൈ), സംഗീത സുനില്‍ (കുസാറ്റ്).