പൂക്കൊളത്തൂർ: പുൽപറ്റയിലെ മുതിർന്ന കോൺഗ്രസ് നേതാവും രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ സജീവവുമായിരുന്ന എൻ.എച്ച്. കൂട്ട്യാലി ഹാജി (84) നിര്യാതനായി. 22 വർഷം പുൽപറ്റ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും യു.ഡി.എഫ് ചെയർമാനുമായിരുന്നു. പൂക്കൊളത്തൂർ മഹല്ല് കമ്മിറ്റി ഭാരവാഹി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സഹകരണ ബാങ്ക് ഡയറക്ടർ, ഡി.സി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: എം.പി. പാത്തുമ്മക്കുട്ടി എളയൂർ. മക്കൾ: അബ്ദുൽ വഹാബ്, അബ്ദുസ്സലാം, ലൈലാബി, യൂനുസ് ബാബു. മരുമക്കൾ: അബ്ദുല്ല (പുളിയക്കോട്), സഫീറ (കിഴിശ്ശേരി), ഫൗസിയ (ചെറുപുത്തൂർ), സൈഫുന്നിസ (പുളിയക്കോട്).