വള്ളിക്കുന്ന്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ആനങ്ങാടി അംബേദ്ക്കർ റോഡിൽ പരേതനായ കാളാത്തു മലയിൽ ഉസ്മാന്റെ മകൻ മുഹമ്മദ് ഹക്കീമാണ് (21) മരിച്ചത്. ജൂലൈ 16ന് കൊണ്ടോട്ടിയിൽ ഹക്കീം സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് ജെ.ഡി.ടി കോളജിൽ രണ്ടാം വർഷ ബി.ഫാം വിദ്യാർഥിയാണ്. മാതാവ്: ഖദീജ. സഹോദരങ്ങൾ: മുഹമ്മദ് യാസർ, ഫരീദ ഫർഹാന, മുഹമ്മദ് യാഫിഹ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് കടലുണ്ടി നഗരം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.