മേലാറ്റൂർ: വല്ലപ്പുഴ ചെറുകോട് പുത്തലത്ത് ചീരക്കുഴി വാസുദേവൻ നായർ (85) കീഴാറ്റൂർ ‘മണിമന്ദിര’ത്തിൽ നിര്യാതനായി. ഇന്ത്യൻ എയർഫോഴ്സിലെ റിട്ട. സ്റ്റോക്ക് സൂപ്രണ്ടാണ്. ഭാര്യ: സത്യഭാമ. മക്കൾ: മണികണ്ഠൻ (എറണാകുളം-കൊച്ചിൻ ഓഫ്സെറ്റ് പ്രസ്), ശാലിനി (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആനമങ്ങാട്). മരുമക്കൾ: ആർ.കെ. അനിത (അധ്യാപിക, പി.എസ്.എ.യു.പി സ്കൂൾ കീഴാറ്റൂർ), ഡോ. സതീഷ് കുമാർ (പ്രധാനാധ്യാപകൻ, ജി.എൽ.പി.എസ് എടപ്പറ്റ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ഷൊർണൂർ ശാന്തിതീരത്ത്.