എടവണ്ണ: ചെള്ളുപനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. എടവണ്ണ കുണ്ടുതോടിലെ മൂലത്ത് ഇല്യാസാണ് (51) മരിച്ചത്. പനിയും ശരീരവേദനയുമായി മഞ്ചേരിയിലെയും പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജൂലൈ 15ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളജിലെ പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ചികിത്സക്കിടെ തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് മരിച്ചത്. ഭാര്യ: സുലൈഖ (ഓടായിക്കൽ). മക്കൾ: ഷിഫാനത്ത്, ഷാദിയ, ഉവൈസ്. മരുമക്കൾ: സമീർ (പന്നിപ്പാറ), അർഷാദ് (മുക്കട്ട). സഹോദരങ്ങൾ: അലി, ഇസ്മാഈൽ, സിദ്ദീഖ്, ആസ്യ(മമ്പാട്), മൈമൂനത്ത് (കല്ലിടുമ്പ്), അസ്മാബി (വടപുറം), സുബൈദ (പുല്ലോട്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കുണ്ടുതോട് സുന്നി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.