അരൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാഗവത സപ്താഹ യജ്ഞാചാര്യൻ അരൂർ നാരായണീയത്തിൽ കെ.കെ. വിജയൻ (64) മരിച്ചു. കഴിഞ്ഞ 19ന് ദേശീയ പാതയിൽ ചമ്മനാട് ഭാഗത്ത് വിജയൻ സഞ്ചരിച്ചിരുന്ന ഓട്ടോയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. 30 വർഷമായി സപ്താഹവേദിയിൽ യജ്ഞാചാര്യൻ ആയിരുന്നു. ട്യൂട്ടോറിയൽ കോളജ് അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ