പള്ളുരുത്തി: സിനിമ, സീരിയൽ, പരസ്യചിത്ര സംവിധായകൻ പെരുമ്പടപ്പ് ചമ്പാടി ഹൗസിൽ ജെ.ഫ്രാൻസിസ് (52) നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൂത്തുമ്പിയും പൂവാലൻമാരും, മസനഗുഡി മന്നാടിയാർ സ്പീക്കിംഗ് എന്നീ മലയാള ചിത്രങ്ങളുടെ സംവിധായകനാണ്. ഏഷ്യാനെറ്റ് സംപ്രേഷണംചെയ്ത ഇങ്ങിനെയൊക്കെ നടന്നാ മതിയോ എന്ന സീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. പിതാവ്: പരേതനായ ജോസ്ലിൻ. മാതാവ്: മേരി. ഭാര്യ:ഷീബ. മകൻ: സാവിയോ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ.