ഒറ്റപ്പാലം: പാത്രം കഴുകിക്കൊണ്ടിരിക്കെ തലയിൽ തേങ്ങ വീണ് യുവതി മരിച്ചു. പാലപ്പുറം മീറ്റ്ന കളത്തിൽ വീട്ടിൽ മണികണ്ഠന്റെ മകൾ രശ്മി (31) ആണ് മരിച്ചത്. രാവിലെ 11ഓടെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്തിരുന്ന് പാത്രം കഴുകിക്കൊണ്ടിരിക്കെ സമീപത്തെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീഴുകയായിരുന്നു.ഗുരുതരാവസ്ഥയിലായ രശ്മിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: അഭിമന്യു, അഭിനവ്. മാതാവ്: വിജയലക്ഷ്മി. സഹോദരങ്ങൾ: രഞ്ജിത്ത്, രമ്യ.